രാജ്യത്ത് 14,545 പുതിയ കോവിഡ് രോഗബാധിതർ; സജീവ കേസുകൾ കൂടുതൽ കേരളത്തിലും മഹാരാഷ്‌ട്രയിലും

By Staff Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 പേർക്കുകൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 18,002 പേർ രോഗമുക്‌തി നേടിയപ്പോൾ 163 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.75 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 1,06,25,428 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്‌തതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.‌ 1,88,688 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ സജീവ കേസുകൾ ഉള്ളത് കേരളത്തിലും(69,998) മഹാരാഷ്‌ട്രയിലും (46,836) ആണ്.

അതേസമയം ഇതുവരെ 1,02,83,708 പേർ കോവിഡ് മുക്‌തരായതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 1,53,032 പേർക്ക് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമാവുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ജനുവരി 21 വരെ 19,01,48,024 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 8,00,242 സാമ്പിളുകൾ വ്യാഴാഴ്‌ച മാത്രം പരിശോധിച്ചു.

രാജ്യത്ത് ഇതുവരെ 10,43,534 പേർക്കാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്.

Read Also: ഏഴ് വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; കളമശ്ശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE