ന്യൂഡെൽഹി : കോൺഗ്രസ് അധ്യക്ഷനെ അടുത്ത ജൂണിൽ തിരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി കെസി വേണുഗോപാൽ. പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാദ്ധ്യമങ്ങളോട് പങ്ക് വച്ചത്. അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടപടികളെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നടപടികൾ ജൂണിലേക്ക് മാറ്റിയത്. എന്നാൽ അടുത്ത മെയ് മാസത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ തിരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന അനുസരിച്ചായിരിക്കും നടക്കുകയെന്നും, തീരുമാനങ്ങൾ ഒറ്റക്കെട്ടായി എടുത്തതാണെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വരണമെന്ന് ഇന്ന് നടന്ന പ്രവർത്തക സമിതി യോഗത്തിലും നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് ജൂണിൽ അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുമെന്ന തീരുമാനം ഉണ്ടായത്.
Read also : സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; അടുത്തയാഴ്ച അന്തിമ വാദം കേള്‍ക്കും