ഇങ്ങനെയൊന്ന് നടത്തൂ; ബിജെപി വക്‌താവിന് കിടിലൻ തിരിച്ചടി നൽകി തരൂർ

ഒക്‌ടോബർ 17 നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. 19 ന് ഫലം പ്രഖ്യാപിക്കും. മല്ലികാർജുൻ ഖർഗെയും ശശി തരൂരുമാണ് മൽസര രംഗത്തുള്ളത്. 2000ത്തിലാണ് അവസാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

By Central Desk, Malabar News
Should do something like this; Tharoor hits back at BJP spokesperson
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് ശശി തരൂരിന് മനസിലായി എന്നു പറഞ്ഞ ബിജെപിയുടെ ദേശീയ വക്‌താവ് അമിത് മാളവ്യയ്‌ക്ക് കിടിലൻ മറുപടിയുമായി ശശി തരൂർ. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പരിഹസിച്ച അമിത് മാളവ്യ ബിജെപിയുടെ ഐടി സെല്‍ മേധാവി കൂടിയാണ്.

കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ പ്രാപ്‌തരാണ്. ഞങ്ങളുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ ഇടപെടല്‍ ആവശ്യമില്ല. ആദ്യം ഇത്തരത്തിലൊന്ന് നിങ്ങള്‍ നടത്താന്‍ ശ്രമിക്കൂ, തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് തരൂരിന് മനസിലായെന്നും കൃത്യമായ വിശദാംശങ്ങളുള്ള പ്രതിനിധികളുടെ പട്ടിക പോലും തരൂരിന് നൽകിയിട്ടില്ലെന്നുമാണ് അമിത് മാളവ്യ പരിഹസിച്ചത്. സംസ്‌ഥാന പ്രസിഡന്റുമാർ ഖർഗെക്ക് വേണ്ടി ആവേശത്തോടെ പ്രചാരണം നടത്തുകയാണ്. എന്നാൽ തരൂരിനെ തിരിഞ്ഞുനോക്കാൻ പോലും ആരുമില്ലെന്നും അമിത് മാളവ്യ പറഞ്ഞിരുന്നു.

ഈ പരിഹാസത്തിനാണ് തരൂരിന്റെ തിരിച്ചടി ട്വിറ്ററിലൂടെ ഉണ്ടായത്. അടുത്തകാലത്ത് ഏറ്റവും കൂടുതൽ പേർ റിയാക്റ്റ്‌ ചെയ്‌ത ട്വീറ്റായി മാറുകയാണ് തരൂരിന്റെ ഈ ട്വിറ്റർ മറുപടി.

Most Read: മൻസൂറിനായി ഇന്റർപോളിന്റെ സഹായം തേടി ഡിആർഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE