കടപ്പത്രം കൊണ്ട് സർക്കാരിന് മുന്നോട്ടു പോകാനാകില്ല; കോൺഗ്രസ് കോണ്‍ക്ളേവിൽ ശശി തരൂർ

By Central Desk, Malabar News
Shashi Tharoor at Congress Conclave

കൊച്ചി: വരുമാനമുയർത്താതെ കടപ്പത്രം കൊണ്ടു മാത്രം ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ലെന്ന് ശശി തരൂർ. കൊച്ചിയിൽ നടന്ന പ്രൊഫഷണൽ കോൺഗ്രസ് കോണ്‍ക്ളേവിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

കടത്തിൽ മുങ്ങിത്താഴുന്ന സംസ്‌ഥാന സർക്കാർ പ്രൊഫഷനുകളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും എല്ലായിടത്തും ചുവപ്പു നാടകളാണ്. നിക്ഷേപകരെ ക്ഷണിച്ചാൽ പോരാ, അവരിൽ നിന്ന് നിക്ഷേപം വരുന്നത് ഉറപ്പാക്കി ഉൽപാദനം കൂട്ടണം. വരുമാനമുയരാതെ കടപ്പത്രം കൊണ്ടു മാത്രം ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ല-ശശി തരൂർ വ്യക്‌തമാക്കി.

രാഷ്‌ട്രീയത്തിൽ പ്രൊഫഷണലുകളെ ആവശ്യമുള്ള കാലമാണിത്. ചുവപ്പ് നാട് അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായി. ഇതിന് പ്രൊഫഷണൽ സമീപനം ആവശ്യമാമാണെന്നും ശശി തരൂർ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കോണ്‍ക്ളേവിൽ കെപിസിസി പ്രസിഡന്റ് നേരിട്ട് പങ്കെടുക്കാത്തതിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാത്തതെന്നും തരൂര്‍ വിശദീകരിച്ചു. ഹൈബി ഈഡൻ എംപി, മാത്യു കുഴൽനാടൻ എംഎൽഎ തുടങ്ങിയവരും കോണ്‍ക്ളേവിൽ സംസാരിച്ചു.

Most Read: കാല്‍നടയായി ഹജ്‌ജ്: ശിഹാബിന് വിസ നല്‍കാനാവില്ലെന്ന് പാകിസ്‌ഥാൻ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE