കാല്‍നടയായി ഹജ്‌ജ്: ശിഹാബിന് വിസ നല്‍കാനാവില്ലെന്ന് പാകിസ്‌ഥാൻ ഹൈക്കോടതി

മലപ്പുറം ജില്ലയിലെ കഞ്ഞിപ്പുര ചോറ്റൂരിൽനിന്ന്​ കാൽനടയായി ഹജ്ജിന് യാത്ര തിരിച്ച് 3200 കിലോമീറ്റര്‍ പിന്നിട്ട് ഇന്ത്യയുടെ അതിർത്തി വാഗാ ബോഡറിൽ എത്തിയ ശേഷം പാകിസ്‌ഥാൻ വിസക്കായി ശ്രമിച്ച ശിഹാബ് ചോറ്റൂരിന് വിസ നൽകാനാവില്ലെന്ന് പാകിസ്‌ഥാൻ കോടതി.

By Central Desk, Malabar News
Hajj on foot _ Pakistan High Court Rejected Shihab Chottur Visa Application
Ajwa Travels

മലപ്പുറം: കാല്‍നടയായി ഹജ്ജിന് പോയിക്കൊണ്ടിരുന്ന 29കാരൻ ശിഹാബ് ചോറ്റൂരിന് വിസ നിധേിച്ച് പാകിസ്‌ഥാൻ കോടതി. വിസ അനുവദിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയാണ് കോടതി തള്ളിയത്.

ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത്. 2023ലെ ഹജ്‌ജ് കർമം ചെയ്യാൻ 8,640 കിലോമീറ്റര്‍ കാൽനടയായി മക്കയില്‍ എത്തുകയാണ് ശിഹാബിന്റെ ലക്ഷ്യം. ഷിഹാബ് ചോറ്റൂരിന് വേണ്ടി ഹരജി സമര്‍പ്പിച്ച പാക് പൗരന്‍ സര്‍വാര്‍ താജിന്, ആവശ്യക്കാരനുമായി ബന്ധമില്ല എന്ന് കോടതി വിലയിരുത്തി. നേരത്തെ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയിരുന്നു. ഇപ്പോൾ ഇക്കാര്യം ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും ശരിവച്ചു.

ഒരു മാസത്തിലധികമായി യാത്രക്കുള്ള വിസക്കായി അതിര്‍ത്തിയിൽ കുടുങ്ങി കിടക്കുകയാണ് ശിഹാബ് ചോറ്റൂര്‍. വാഗ അതിര്‍ത്തി കടക്കാന്‍ വിസയില്ലാത്തതിനാല്‍ പാകിസ്‌ഥാൻ ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പാകിസ്‌ഥാനിലൂടെ നടന്നുപോവാന്‍ വിസ നല്‍കണമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച ശിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് എന്നയാള്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിലാണ് വിസ അനുവദിക്കാൻ കഴിയില്ലെന്ന വിധിവന്നത്.

ബാബ ഗുരുനാനാക്കിന്റെ ജൻമദിനത്തോട് അനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്‌ഥാൻ സര്‍ക്കാര്‍ വിസ നല്‍കാറുണ്ട്. അത് പോലെ ശിഹാബിനും വിസ അനുവദിക്കണമെന്നും ലാഹോര്‍ നിവാസിയായ താജ് വാദിച്ചു. ശിഹാബിനെയും തീർഥാടകനായി പരിഗണിച്ച് വാഗാ അതിര്‍ത്തി വഴി പാകിസ്‌ഥാനിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും താജ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

മുൻപ് പാകിസ്‌ഥാൻ വിസ നിഷേധിച്ച വാര്‍ത്ത പ്രചരിച്ച വേളയില്‍, വാര്‍ത്ത തെറ്റാണ് എന്ന് ശിഹാബ് ചോറ്റൂര്‍ തന്റെ യുട്യൂബ് ചാനലിലൂടെ അവകാശപ്പെട്ടിരുന്നു. അഞ്ച് മാസം പിന്നിട്ട യാത്രക്കിടെ ശിഹാബ് 3200 കിലോമീറ്ററിലധികം പിന്നിട്ടിട്ടുണ്ട്. പാകിസ്‌ഥാൻ പ്രവേശനാനുമതി നല്‍കിയാല്‍ ഇറാന്‍ വഴി ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കടന്ന് സൗദിയിൽ എത്താമെന്നായിരുന്നു ശിഹാബിന്റെ പ്രതീക്ഷ.

മക്കയിലെത്തിയാല്‍ അടുത്ത വര്‍ഷത്തെ ഹജ്‌ജ് നിര്‍വഹിക്കാനും മദീനയില്‍ പോയി മുഹമ്മദ് നബിയുടെ ഖബറിടം സന്ദര്‍ശിക്കാനും ശിഹാബ് ചോറ്റൂര്‍ ആഗ്രഹിക്കുന്നു. ശേഷം പലസ്‌തീനിലെ മസ്‌ജിദുൽ അഖ്‌സ സന്ദര്‍ശിക്കാനും ആഗ്രഹമുണ്ടെന്ന് ശിഹാബ് പറഞ്ഞിരുന്നു. എന്നാൽ, ആധുനിക കാലത്ത് വിവേകരഹിതമായി നടത്തുന്ന ഇത്തരം അന്ധവിശ്വാസങ്ങളെ എതിർക്കേണ്ടതുണ്ട് എന്നാണ് വിദ്യാസമ്പന്നരായ ആളുകൾ പ്രതികരിക്കുന്നത്. അതേസമയം, ശിഹാബിനെ അനുകൂലിച്ചുള്ള സാധാരണക്കാരുടെ പ്രതികരണങ്ങളും സജീവമാണ്.

Most Read: ബിജെപി എംഎല്‍എയുടെ പ്രവാചകനിന്ദ; തലവെട്ടുമെന്ന് മുദ്രാവാക്യം; 3 പേര്‍ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE