കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം: 5 മണിക്ക് മുൻപ് പ്രഖ്യാപനം ഉണ്ടാകും

22 വർഷത്തിന് ശേഷം കോൺഗ്രസ്‌ ദേശീയ അധ്യക്ഷ പദത്തിലേക്ക് നടന്ന മൽസര ഫലമാണ് ഇന്നറിയുക. അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ, നെഹ്റു കുടുംബത്തിന്റെ ആശീര്‍വാദത്തോടെ മൽസരിച്ച മല്ലികാർജുൻ ഖാര്‍ഗെയെ വൈകിട്ട് അഞ്ചുമണിക്ക് മുൻപ് ദേശീയ അധ്യക്ഷനായി പ്രഖ്യാപിക്കും

By Central Desk, Malabar News
Congress president will be known today _Tharoor and Kharge
Ajwa Travels

ന്യൂഡെൽഹി: വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും 68 ബാലറ്റ് പെട്ടികൾ ഡെൽഹിയിൽ എത്തിച്ചിരുന്നു. നാളെ രാവിലെ പത്ത് മണിയോടെ ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും ബാലറ്റ് പേപ്പറുകൾ കൂട്ടികലര്‍ത്തുകയും ചെയ്യും. ശേഷം, നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക.

മറ്റു പ്രതിസന്ധികൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഉച്ചക്ക് മുൻപേ ഫലമറിയാനും അഞ്ചുമണിക്ക് മുൻപായി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്‌തത്‌. വിജയം മല്ലികാർജുൻ ഖാര്‍ഗെക്ക് ഉറപ്പിക്കുമ്പോഴും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാനാണ് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷ.

അതേസമയം ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നെഹ്റു കുടംബത്തിന് പുറത്തേക്ക് പോകുമ്പോള്‍ ചര്‍ച്ചയാകുന്നത് പുതിയ അധ്യക്ഷന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം തന്നെയാണ്. പുതിയ അധ്യക്ഷന്‍ നെഹ്റു കുടംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കണമെന്ന് പി ചിദംബരം പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു. ദേശീയ രാഷ്‌ട്രീയത്തിൽ നിന്ന് ഗാന്ധി കുടുംബത്തെ ഒഴിവാക്കാൻ ആകില്ലെന്ന് ജയറാം രമേശും വ്യക്‌തമാക്കി.

Most Read: ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE