അബുദാബി: യുഎഇയില്‍ 3,552 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. പത്ത് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം 3,945 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 170,694 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.42 കോടി കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 2,70,810 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,43,267 പേരും രോഗമുക്തരായി. 776 കോവിഡ് മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. നിലവില്‍ രാജ്യത്ത് 26,767 കോവിഡ് രോഗികളുണ്ട്.
Kerala News: തിരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി; ആരോഗ്യ മന്ത്രി