അബുദാബി: യുഎഇയില്‍ ഇന്ന് 3,579 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 9 പേര് മരണപ്പെട്ടു. 4,166 പേര് രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 2.45 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവകെ 2,77,995 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇവരില്‍ 2,51,484 പേരാണ് രോഗമുക്തരായത്. 792 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് 25,679 സജീവ രോഗികളാണുള്ളത്.
Also Read: ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് എതിരായ സോളാർ പീഡന പരാതികൾ സിബിഐക്ക് വിട്ടു