യുഎഇയില്‍ കോവിഡ് കേസുകൾ കൂടുന്നു

By News Bureau, Malabar News
UAE covid
Representational Image
Ajwa Travels

അബുദാബി: യുഎഇയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 2,556 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. നിലവിൽ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 16,000 കടന്നതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

4,63,616 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. അതേസമയം രാജ്യത്ത് ഒരു കോവിഡ് മരണം കൂടി പുതുതായി റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 908 പേർ രോഗമുക്‌തിയും നേടി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,64,493 പേര്‍ക്ക് യുഎഇയില്‍ വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,45,963 പേര്‍ ഇതിനോടകം തന്നെ രോഗമുക്‌തരായി. 2,165 ആണ് രാജ്യത്ത് ആകെ കോവിഡ് മരണസംഖ്യ.

Most Read: കർഷക സമരത്തിനെതിരായ കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് ആരോപണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE