യുഎഇയിൽ കോവിഡ് കൂടുന്നു; 2426 പേർക്ക് കൂടി രോഗബാധ

By Staff Reporter, Malabar News
UAE News
Representational Image
Ajwa Travels

ദുബായ്: യുഎഇയില്‍ ഇന്ന് 2426 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിലായിരുന്ന 875 പേരാണ് രോഗമുക്‌തരായത്. രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട് ചെയ്‌തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,61,937 പേര്‍ക്ക് യുഎഇയില്‍ കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,45,055 പേര്‍ ഇതിനോടകം തന്നെ രോഗമുക്‌തരായി. 2164 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 14,718 കോവിഡ് രോഗികളാണ് ചികിൽസയിലുള്ളത്.

അതേസമയം പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികള്‍ ദുബായിൽ കർശനമാക്കി. മാസ്‌ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബായ് ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

Read Also: സര്‍വകലാശാല വിഷയത്തിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല; മന്ത്രി ആര്‍ ബിന്ദു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE