പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിലെ മാടായിപ്പാറയിലും മാടായിബാങ്കിന് സമീപത്തും തീപിടിത്തം. ഇന്നലെ ഉച്ചക്ക് 2.50തോടെ മാടായി ബാങ്കിന് സമീപത്തെപറമ്പിലെ കുറ്റിക്കാടും വൈകിട്ട് 4ന് മാടായിപ്പാറ ജൂതക്കുളത്തിന് സമീപത്തെ പുൽമേടുമാണ് കത്തിനശിച്ചത്. രണ്ട് സ്ഥലങ്ങളിലും പയ്യന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് തീയണച്ചു.
600 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മാടായിപ്പാറയില്‍ തീപിടുത്തം പതിവാണ്. ഇതുതടയാൻ മാടായിപ്പാറയുടെ സമീപത്ത് അഗ്നിശമനസേനാ കേന്ദ്രം ഒരുക്കണമെന്ന് ജനങ്ങള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്, എന്നാല്‍ ആവശ്യത്തിന് സ്ഥലം ലഭ്യമല്ലാത്തതാണ് ഇക്കാര്യത്തിൽ തടസമാകുന്നത്.
പഴയങ്ങാടിയില്‍ അഗ്നിശമനസേനാ കേന്ദ്രം ഉണ്ടായാല്‍ മാടായിപ്പാറയിലെ ജൈവവൈവിധ്യങ്ങള്‍ ഓരോ വര്‍ഷവും തീ പിടിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് പ്രദേശവാസികളുൾടെ വാദം.
Read also: ഹൈടെക് ആയി കരിവെള്ളൂർ സ്കൂൾ; ഫർണിച്ചർ കൈമാറ്റം ഇന്ന്