ഹൈടെക് ആയി കരിവെള്ളൂർ സ്‌കൂൾ; ഫർണിച്ചർ കൈമാറ്റം ഇന്ന്

By Team Member, Malabar News
hitech class rooms
Representational image
Ajwa Travels

കണ്ണൂർ : നാട്ടുകാരുടെ ഒത്തൊരുമയിൽ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കി കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. നാടിന്റെ ജനകീയ കൂട്ടായ്‌മയിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചാണ് ഹൈടെക് സ്‌കൂൾ ഒരുങ്ങിയത്. ക്ളാസ് റൂമുകൾ നവീകരിക്കുന്നതിനായി ആവശ്യമുള്ള ഫർണിച്ചറുകൾ വാങ്ങിയത് കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷനിൽ നിന്നാണ്. ഇവയുടെ കൈമാറ്റം ഇന്ന് വൈകുന്നേരം 3.30ന് എംഎൽഎ സി കൃഷ്‌ണൻ നിർവഹിക്കും.

സ്‌കൂളിലെ 32 ക്‌ളാസ് മുറിയികളിലായി 400ഓളം മേശ, 950 കസേരകൾ, പോഡിയം, അത്യാധുനിക സംവിധാനത്തോട് കൂടിയ ടച്ച് ബോർഡുകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. സ്‌കൂൾ നവീകരണത്തിനായി തുക കണ്ടെത്തിയത് ധനസമാഹരണ പദ്ധതികളിലൂടെയും, സംഭവനകളിലൂടെയുമാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള വിദ്യാലയ വികസന സമിതിയുടെ സാമ്പത്തിക കമ്മിറ്റിയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്.

Read also : മലപ്പുറത്ത് രോഗവ്യാപനം ഉയരുന്നു; എല്ലാ സ്‌കൂളുകളിലും കർശന ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE