പാലക്കാട്: കഴിഞ്ഞ ദിവസം അട്ടപ്പാടി ഷോളയൂർ കോട്ടത്തറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരനായ കന്തസാമി (36) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരണം.
കന്തസാമി ഓടിച്ചിരുന്ന ഇരുചക്ര വാഹനം എതിരെ വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അതീവ ഗുരുതര നിലയിൽ ആയിരുന്നു ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ ബസിനടിയിൽ കുടുങ്ങിയ കന്തസാമിയെ നാട്ടുകാർ ചേർന്ന് ബസുയർത്തിയാണ് പുറത്തെടുത്തത്. ആദ്യം കോട്ടത്തറ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിൽസക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Malabar News: ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം; മിനിബസ് ചെയിൻ സർവീസ് ആരംഭിച്ചു