അട്ടപ്പാടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

By Staff Reporter, Malabar News
accident
Representational Image
Ajwa Travels

പാലക്കാട്: കഴിഞ്ഞ ദിവസം അട്ടപ്പാടി ഷോളയൂർ കോട്ടത്തറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരനായ കന്തസാമി (36) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരണം.

കന്തസാമി ഓടിച്ചിരുന്ന ഇരുചക്ര വാഹനം എതിരെ വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അതീവ ഗുരുതര നിലയിൽ ആയിരുന്നു ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ ബസിനടിയിൽ കുടുങ്ങിയ കന്തസാമിയെ നാട്ടുകാർ ചേർന്ന് ബസുയർത്തിയാണ് പുറത്തെടുത്തത്. ആദ്യം കോട്ടത്തറ ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിൽസക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Malabar News: ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം; മിനിബസ് ചെയിൻ സർവീസ് ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE