തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വർഷം അവസാനം വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ശേഖരിച്ച് സർക്കാർ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം വിവിധ വകുപ്പുകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ എത്രത്തോളം പിഎസ്സിക്ക് റിപ്പോർട് ചെയ്യാനാകുമെന്നാണ് പരിശോധിക്കുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എല്ലാ വകുപ്പു മേധാവികൾക്കും ഇത് സംബന്ധിച്ച കത്തയച്ച് വിവരം ശേഖരിച്ചത്.
വിവിധ വകുപ്പുകളിൽ 2021ൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സെപ്റ്റംബറിൽ എല്ലാ വകുപ്പു മേധാവികൾക്കും സർക്കാർ നിർദേശം നൽകിയിരുന്നു. ഇത് എത്ര പേർ പാലിച്ചുവെന്നും എത്ര ഒഴിവ് റിപ്പോർട്ട് ചെയ്തുവെന്നും അറിയുകയാണ് ഉദ്ദേശ്യം. ചൊവ്വാഴ്ച തന്നെ വകുപ്പ് മേധാവികൾ തങ്ങളുടെ വകുപ്പിൽനിന്ന് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ കണക്ക് നൽകിയിട്ടുണ്ട്.
Read Also: ആഴക്കടൽ മൽസ്യബന്ധന കരാർ; ചട്ടലംഘനങ്ങൾ കേന്ദ്ര സർക്കാർ പരിശോധിക്കും