തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ച് ആയിരുന്നു തരൂരിന്റെ പ്രതിഷേധം.
ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അമിത ഇന്ധന വിലയും നികുതിയും കുറക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിനെതിരെ ആണ് പ്രതിഷേധമെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
Symbolically pulled an auto-rickshaw in Thiruvananthapuram to protest extortionate fuel taxes & the failure of both Central & State governments to reduce their share of the loot. Over a hundred autos joined the protest under the auspices of @INTUCnational pic.twitter.com/e0D0M29Ffj
— Shashi Tharoor (@ShashiTharoor) February 26, 2021
നൂറ് കണക്കിന് ഓട്ടോറിക്ഷകളാണ് തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ പങ്കെടുത്തത്. ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കെ സ്വിഫ്റ്റ്; ആശങ്കകൾ അടിസ്ഥാനം ഇല്ലാത്തതെന്ന് മന്ത്രി എകെ ശശീന്ദ്രന്