ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രം ‘ബധായി ഹോ’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. നടന് ആര്‍ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ല്‍ 29 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രമായ ‘ബധായി ഹോ’ 200 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ദേശിയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം കൂടെയാണിത്.
തമിഴ് റീമേക്കിൽ ആര്‍ജെ ബാലാജി തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയ ആനന്ദ് ചിത്രത്തില്‍ നായികയായി എത്തുമെന്നും റിപോര്‍ട്ടുകളുണ്ട്. എന്നാൽ അണിയറ പ്രവര്‍ത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സത്യരാജിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
മധ്യവയസ് പിന്നിടുന്ന ദമ്പതികളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി മൂന്നാമതൊരു കുഞ്ഞു വരുന്നു എന്ന വാര്‍ത്തയെ കുടുംബാംഗങ്ങളും മറ്റുള്ളവരും എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
അതേസമയം തമിഴ് പ്രേക്ഷകര്‍ക്ക് വേണ്ടി സിനിമയിൽ ചില വ്യത്യാസങ്ങള്‍ കൊണ്ടുവരുമെന്നും ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ പുരോഗമിക്കുകയാണ് എന്നും ആര്‍ജെ ബാലാജി വ്യക്തമാക്കി. ഒരു തമിഴ് മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആര്‍ജെ ബാലാജിക്കൊപ്പം എന്‍ജെ ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമയും നേരത്തെ ഇരുവരും ചേര്‍ന്ന് ഒരുക്കിയിരുന്നു.
Read Also: ഒളിമ്പിക്സ്; വിദേശ കാണികള്‍ക്ക് പ്രവേശനം വിലക്കാന്‍ നീക്കം