ഒളിമ്പിക്‌സ്; വിദേശ കാണികള്‍ക്ക് പ്രവേശനം വിലക്കാന്‍ നീക്കം

By Staff Reporter, Malabar News
olympics
Ajwa Travels

ടോക്കിയോ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നത് വിലക്കാനൊരുങ്ങി ജപ്പാന്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്‌സ് 2021 ജൂലൈ 23ന് ആരംഭിക്കാനിരിക്കെയാണ് നീക്കം.

സ്‌റ്റേഡിയത്തില്‍ പരിമിതമായ അളവില്‍ സ്വദേശ കാണികള്‍ക്കു മാത്രം പ്രവേശനം നല്‍കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തില്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിന് എതിരെ പ്രാദേശികമായി എതിര്‍പ്പുകള്‍ ഉയരുന്നത് മൂലമാണ് വിദേശ കാണികള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്താന്‍ സംഘാടകര്‍ ഒരുങ്ങുന്നത്.

അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും ജാപ്പനീസ് സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തി ഈ മാസം തന്നെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. സ്വദേശ കാണികളെ സ്‌റ്റേഡിയത്തിലേക്ക് അനുവദിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ വിലയിരുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന് ഇടമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE