ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന് ഇടമില്ല

By Staff Reporter, Malabar News
surendran_sobha
Ajwa Travels

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യമാണ് ചർച്ചയാവുന്നത്. എന്നാൽ പാർട്ടിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മെട്രോമാൻ ഇ ശ്രീധരൻ കമ്മിറ്റിയിൽ ഇടം നേടി.

ശോഭാ സുരേന്ദ്രന് പകരം മഹിളാമോർച്ച സംസ്‌ഥാന പ്രസിഡണ്ട് നിവേദിത സുബ്രഹ്‌മണ്യമാണ് വനിതാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ സംസ്‌ഥാന നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രൻ പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിന്നിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശോഭയെ അനുനയിപ്പിച്ചത്.

സംസ്‌ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്‌ദുള്ളക്കുട്ടി, മുൻ സംസ്‌ഥാന പ്രസിഡണ്ടുമാരായ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എംഎൽഎ, സി കെ പദ്‌മനാഭൻ, പികെ കൃഷ്‌ണദാസ്, മെട്രോമാൻ ഇ ശ്രീധരൻ എന്നിവർ സ്‌ഥാനം കണ്ടെത്തി.

സംസ്‌ഥാന സെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ, സി കൃഷ്‌ണകുമാർ, പി സുധീർ, സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണൻ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ഗണേശൻ, സഹ. ജനറൽ സെക്രട്ടറി കെ സുഭാഷ്, മഹിളാമോർച്ച സംസ്‌ഥാന പ്രസിഡണ്ട് നിവേദിത സുബ്രഹ്‌മണ്യം എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റുള്ളവർ.

Read Also: രജിസ്‌റ്റര്‍ ചെയ്‌തിട്ടും വാക്‌സിൻ കിട്ടുന്നില്ല; പരാതിയുമായി മുതിർന്ന പൗരൻമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE