കണ്ണൂർ : കാസർഗോഡ് മൽസരിക്കുമെന്ന വാർത്തകൾ തെറ്റാണെന്നും, തനിക്ക് അഴീക്കോട് തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും വ്യക്തമാക്കി കെഎം ഷാജി. കാസർഗോഡ് മൽസരിക്കണമെന്ന ആവശ്യവുമായി ലീഗ് സംസ്ഥാന നേതൃത്വത്തിന് താൻ കത്തയച്ചെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ ആദ്യ പരിഗണന അഴീക്കോട് തന്നെയായിരിക്കുമെന്നും കെഎം ഷാജി അറിയിച്ചു.
അതേസമയം തന്നെ കെഎം ഷാജിക്കെതിരെ പരോക്ഷവിമർശനവുമായി ലീഗ് കാസർഗോഡ് ജില്ലാ നേതൃത്വവും രംഗത്തെത്തി. കെട്ടിയിറക്കിയ സ്ഥാനാർഥികളെ കാസർഗോട്ട് വേണ്ടെന്നും, അവർക്ക് ജയസാധ്യത ഇല്ലെന്നുമാണ് ലീഗ് കാസർഗോഡ് നേതൃത്വം വ്യക്തമാക്കിയത്. അതിനാൽ തന്നെ ജയസാധ്യതയുള്ള ആളുകളെ മണ്ഡലത്തിൽ പരിഗണിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു.
Read also : ലാവ്ലിൻ കേസിലും എന്ഫോഴ്സ്മെന്റ് ഇടപെടലെന്ന് റിപ്പോർട്