രാജി പിൻവലിച്ചു; വയനാട്ടിലെ കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരിച്ചെത്തി

By Trainee Reporter, Malabar News
Malabar-News_Congress
Ajwa Travels

കൽപ്പറ്റ: കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് കെകെ വിശ്വനാഥൻ മാസ്‌റ്റർ കോൺഗ്രസിൽ തിരിച്ചെത്തി. പാർട്ടിയിൽ നിന്നും രാജിവെച്ച ഇദ്ദേഹം രാജി പിൻവലിക്കുകയായിരുന്നു. തന്റെ തെറ്റിധാരണകൾ മാറിയതിനെ തുടർന്നാണ് പാർട്ടിയിലേക്ക് തിരിച്ച് എത്തിയതെന്ന് വിശ്വനാഥൻ മാസ്‌റ്റർ വ്യക്‌തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചാരണ രംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച കോൺഗ്രസ് നേതാക്കളായ കെ മുരളീധരനും കെ സുധാകരനും കെകെ വിശ്വനാഥൻ മാസ്‌റ്ററുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റി, പാർട്ടിയിൽ അടിയുറച്ച് നിൽക്കാൻ വിശ്വനാഥൻ മാസ്‌റ്റർ തീരുമാനിച്ചത്.

Read also: തെരുവ് നായകളുടെ ആക്രമണം; തിരുവനന്തപുരത്ത് 7 കുട്ടികൾക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE