എലത്തൂരിൽ തർക്കം ഒഴിയുന്നില്ല; കോൺഗ്രസ്‌ സീറ്റ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതൃത്വം

By Staff Reporter, Malabar News
Ajwa Travels

കോഴിക്കോട്: എലത്തൂർ സീറ്റിനെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു. മാണി സി കാപ്പന്റെ എൻസികെക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാതെ സമവായത്തിന് ഇല്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഇന്നലെ രാത്രി വൈകിയും കെപിസിസി നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

എൻസികെയുടെ സുൾഫിക്കർ മയൂരിക്ക് പുറമെ എലത്തൂർ സീറ്റിൽ കെപിസിസി നിർവാഹക സമിതി അംഗം യുവി ദിനേഷ് മണിയും മറ്റൊരു ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അനുനയ നീക്കത്തിനായി കഴിഞ്ഞ ദിവസം കെ വി തോമസ് കോഴിക്കോട്ട് എത്തിയെങ്കിലും ചർച്ച സമവായമാകാതെ പിരിഞ്ഞു. എംകെ രാഘവൻ എംപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‌തു.

Read Also: ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE