ന്യൂയോർക്ക്: ലോകത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. രോഗ ബാധിതരുടെ എണ്ണം 12 കോടി 60 ലക്ഷം പിന്നിട്ടു. പത്ത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈറസ് ബാധ മൂലം 27.66 ലക്ഷം പേർ മരണപ്പെട്ടു. രണ്ട് കോടിയിലധികം പേർ നിലവിൽ ചികിൽസയിലുണ്ട്.
ബ്രസീലിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വേൾഡോ മീറ്ററിന്റെ കണക്ക് പ്രകാരം 90,000ത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം ഒരു കോടി 23 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം രണ്ടായിരത്തിലധികം മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്തു. ഇതോടെ ആകെ മരണം മൂന്ന് ലക്ഷത്തി മൂവായിരമായി.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് മുന്നിൽ. മൂന്ന് കോടിയിലധികം രോഗ ബാധിതരാണ് രാജ്യത്തുള്ളത്. അര ലക്ഷത്തിലധികം പുതിയ കേസുകളും രജിസ്റ്റർ ചെയ്തു. മരണസംഖ്യ 5.59 ലക്ഷമായി ഉയർന്നു. 70 ലക്ഷത്തിലധികം പേർ ചികിൽസയിലുണ്ട്.
Also Read: കോവിഡ് രണ്ടാം തരംഗം ഏപ്രിലോടെ തീവ്രമാകും; 25 ലക്ഷം പേർക്ക് രോഗം ബാധിച്ചേക്കാം; റിപ്പോർട്