ഒരാഴ്‌ചക്കിടെ കോവിഡ് മരണങ്ങൾ 21 ശതമാനം വർധിച്ചു; ലോകാരോഗ്യ സംഘടന

By Staff Reporter, Malabar News
WHO on covid new varient
Representational Image
Ajwa Travels

ജനീവ: ലോകത്തിലെ കോവിഡ് മരണങ്ങൾ കഴിഞ്ഞ ആഴ്‌ചയിൽ 21 ശതമാനം ഉയർന്നതായി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) പറഞ്ഞു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ആഗോള തലത്തിൽ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ റിപ്പോർട് ചെയ്‌ത 69,000 മരണങ്ങളിൽ ഭൂരിഭാഗവും അമേരിക്കയിലും, തെക്കു-കിഴക്കൻ ഏഷ്യയിലുമാണ് ഉണ്ടായതെന്ന് ഡബ്ള്യുഎച്ച്ഒയുടെ പ്രതിവാര അപ്‌ഡേറ്റിൽ പറയുന്നു.

‘കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് അമേരിക്കയിലും തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലകളിലുമാണ്. അമേരിക്കയിൽ ഒരു ലക്ഷം പേരിൽ 2.8ഉം, തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ 1.18മാണ് മരണ നിരക്ക്.’ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ആകെ മരണങ്ങൾ 40 ലക്ഷം കടന്നിട്ടുമുണ്ട്.

ലോകമെമ്പാടുമുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലും കഴിഞ്ഞയാഴ്‌ച വലിയ വർധനവാണുണ്ടായത്. ഏകദേശം 8 ശതമാനത്തോളം പേർക്കാണ് അധികമായി കോവിഡ് ബാധ ഉണ്ടായത്. ശരാശരി 540,000 പേർക്കാണ് രോഗ ബാധ ദിനംപ്രതി റിപ്പോർട് ചെയ്‌തത്‌. വരുന്ന രണ്ടാഴ്‌ചക്കുള്ളിൽ ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 200 മില്യൺ കടക്കുമെന്നും റിപ്പോർട് മുന്നറിയിപ്പ് നൽകുന്നു.

Read Also: കോവിഡ് പ്രതിരോധം; ഇന്ത്യയ്‌ക്ക്‌ 25 മില്യൺ ഡോളർ സഹായം നൽകുമെന്ന് ആന്റണി ബ്ളിങ്കൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE