കോവിഡ് പ്രതിരോധം; ഇന്ത്യയ്‌ക്ക്‌ 25 മില്യൺ ഡോളർ സഹായം നൽകുമെന്ന് ആന്റണി ബ്ളിങ്കൻ

By Staff Reporter, Malabar News
jayashankar-antony blinken
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ ഏറ്റവും വിശ്വസ്‌ത രാജ്യമാണെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്‌തമായി നിലനിർത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീർത്തും പ്രതിജ്‌ഞാ ബദ്ധമാണെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ.

രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ ബ്ളിങ്കൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി. കോവിഡ്, കാലാവസ്‌ഥാ വ്യതിയാനം ഉൾപ്പടെയുള്ള വിഷയങ്ങൾ എല്ലാ രാജ്യങ്ങളെയും ഒരു പോലെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം വിഷയങ്ങൾ പ്രതിരോധിക്കാനായി കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും, അതിനെ കുറിച്ച് ഇരുരാജ്യങ്ങളും ഏറെ ബോധവാൻമാരാണെന്നും ബ്ളിങ്കൻ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധത്തിൽ പിന്തുണയായി 25 മില്യൺ യുഎസ് ഡോളർ സഹായം ഇന്ത്യക്ക് നൽകുമെന്നും ബ്ളിങ്കൻ അറിയിച്ചു.

ഭീകരതക്ക് എതിരെ ഒന്നിച്ച് നിന്ന് പോരാടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. അഫ്​ഗാൻ പ്രശ്‌നത്തിന് പരിഹാരം സൈനിക ഇടപെടലല്ലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം, അഫ്‌ഗാനിൽ ജനാധിപത്യ പരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ കൂടിക്കാഴ്‌ചയിൽ അഭിപ്രായപ്പെട്ടു.

Read Also: ജമ്മു കശ്‌മീരിലെ മേഘവിസ്‌ഫോടനം; മരണം ഏഴായി, 30ലേറെ പേരെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE