കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് വിജയം ഉറപ്പാണെന്ന് സാബു ജേക്കബ്. മണ്ഡലങ്ങളിലെ വീടുകളിൽ കയറി ഇറങ്ങിയായിരുന്നു ട്വന്റി 20യുടെ പ്രചാരണം. ജനങ്ങളുടെ പ്രതികരണം അനൂകൂലമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിൽ വലിയ മാറ്റം വരുമെന്ന പ്രതീക്ഷയും സാബു ജേക്കബ് പ്രകടിപ്പിച്ചു.
അതേസമയം, ഇടതു മുന്നണിയെ സഹായിക്കാനാണ് ട്വന്റി 20 മൽസരിക്കുന്നതെന്ന യുഡിഎഫ് ആരോപണം സാബു ജേക്കബ് തള്ളി. അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ആരോപണം ഉന്നയിക്കുന്നത് മനോനില തെറ്റിയവരാണ്. രണ്ടു മുന്നണികളെയും ട്വന്റി 20 ഒരേ പോലെ എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: തിരഞ്ഞെടുപ്പ് സർവേ അണികൾക്ക് ആവേശമായി; യുഡിഎഫിന് അനുകൂല സാഹചര്യം; ഉമ്മൻ ചാണ്ടി