തിരഞ്ഞെടുപ്പ് സർവേ അണികൾക്ക് ആവേശമായി; യുഡിഎഫിന് അനുകൂല സാഹചര്യം; ഉമ്മൻ ചാണ്ടി

By News Desk, Malabar News
oommen-chandy.
Ajwa Travels

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻ ചാണ്ടി. ചെന്നിത്തല ഉന്നയിക്കുന്നത് യാഥാർഥ്യങ്ങളാണെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. സംസ്‌ഥാനത്ത്‌ യുഡിഎഫിന് അനുകൂലമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. അധികാരത്തിൽ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സർവേകൾ പാർട്ടിക്ക് ഗുണം ചെയ്‌തു. ഇതോടെ യുഡിഎഫ് അണികൾ ഉണർന്നുവെന്നും ഉമ്മൻ ചാണ്ടി പറയുന്നു. സ്‌ഥാനാർഥി നിർണയം നല്ല നിലയിൽ പൂർത്തിയാക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. പുതുമുഖങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ജനങ്ങളുടെ പ്രകടന പത്രികയാണ് യുഡിഎഫ് പുറത്തിറക്കിയതെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം, യുഡിഎഫിന്റെ ക്യാപ്‌റ്റൻ ആരാണെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കും. പുതുപ്പള്ളി തന്നോടൊപ്പമാണെന്നും തിരഞ്ഞെടുപ്പിൽ സഹായിക്കുന്നതിനേക്കാൾ പത്തിരട്ടി സ്‌നേഹം അവർ തനിക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ ആരാണ് വഞ്ചിച്ചതെന്ന് ഭക്‌തർക്കറിയാം. എൽഡിഎഫിന്റേയും ബിജെപിയുടേയും നിലപാട് ഭക്‌തർ തിരിച്ചറിഞ്ഞതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Also Read: ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE