കണ്ണൂർ: എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് മാഹിയിൽ ഒൻപത് വയസുകാരൻ മരിച്ചു. മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്.
മാഹി കടപ്പുറത്തു വെച്ച് കൊട്ടിക്കലാശത്തിന് തൊട്ടു മുൻപാണ് അപകടം നടന്നത്. കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രചാരണ വാഹനം അബദ്ധത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ മാഹി ജനറൽ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് കൊണ്ടു പോവുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
Read Also: ഇടതുപക്ഷത്തെ പിന്തുണച്ച് ഫേസ്ബുക്ക് പ്രൊഫൈൽ; എസ്ഐക്ക് എതിരെ കേസ്