അല്ലു അർജുൻ നായകനായെത്തുന്ന ‘പുഷ്പ’യുടെ ക്യാരക്ടർ ടീസറിന് വമ്പൻ വരവേൽപ്പ്. 24 മണിക്കൂറിനുള്ളിൽ 25 ദശലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടത്. ഇതോടെ ടോളിവുഡിൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോയായി ‘പുഷ്പ’യുടെ ക്യാരക്ടർ ടീസർ മാറി.
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും പ്രധാനവേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ‘ആര്യ’, ‘ആര്യ 2‘ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും കൈകോർക്കുന്ന ചിത്രം ഓഗസ്റ്റ് 13നാണ് പ്രേക്ഷകർക്ക് അരികിലെത്തുക.
തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരും അണിനിരക്കുന്നു.ഓസ്കാർ പുരസ്കാര ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ഈണം പകരുന്ന ചിത്രത്തിനായി ക്യാമറ കൈകാര്യമ ചെയ്യുന്നത് മിറോസ്ള കുബ ബ്രോസെക് ആണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള പുഷ്പയുടെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പീറ്റർ ഹെയ്നും രാം ലക്ഷ്മണുമാണ്. കാർത്തിക ശ്രീനിവാസാണ് ചിത്രത്തിന്റെ എഡിറ്റർ.
Read Also: അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; പ്രഖ്യാപനവുമായി യുഎഇ