മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്ട്ര വരെയുള്ള മേഖലയിൽ സൗജന്യമായി ഓക്സിജൻ വിതരണം ആരംഭിച്ചു എന്നാണ് റിപ്പോർട്.
രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ബുധനാഴ്ച മാത്രം 60,000ൽ അധികം ആളുകൾക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി 50000ത്തോളം പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആശുപത്രി കിടക്കകൾ നിറയുകയും ഓക്സിജൻ സൗകര്യമടക്കം നിലക്കുകയും ചെയ്തിരുന്നു.
Read also: കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും