കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്‌മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്നാണ് നടപടി. ദേശീയ പുരാവസ്‌തു സർവേ വകുപ്പിന് കീഴിലുള്ള സ്‌മാരകങ്ങൾ, മ്യൂസിയം എന്നിവ മെയ് 15 വരെ അടച്ചിടുമെന്ന് കേന്ദ്ര സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലാണ് അറിയിച്ചത്.

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. 10 ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായി. വ്യാഴാഴ്‌ച രാവിലെ 2 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് പുതിയതായി റിപ്പോർട് ചെയ്‌തത്‌. പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ വിവിധ സംസ്‌ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read also: ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE