കൊച്ചി: പെരുമ്പാവൂർ തുരുത്തിയിൽ പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. തുരുത്തി പുനത്തിൽകുടി സന്ദീപ് എന്ന വിഷ്‌ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് തുരുത്തിമാലിൽ ഹിരണിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കഴുത്തിന് വെടിയേറ്റ വിഷ്‌ണുവിനെ എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുണ്ട ശരീരത്തില്‍ നിന്നും നീക്കം ചെയ്‌തിട്ടില്ലെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Read also: വൈഗയുടെ മരണം; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും



































