കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

By Desk Reporter, Malabar News
A-car-caught-fire-in-Kollam
Ajwa Travels

കൊല്ലം: കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഇരുവരും അൽഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

ശ്രായിക്കാട് ആവണി ജംഗ്ഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. വിപിന്റെ സുഹൃത്തിന്റെ കാറാണ് കത്തിയത്. വാഹനത്തിൽ ചെറിയ സ്‌പാര്‍ക്ക് കണ്ടയുടനെ ഇരുവരും വേഗത്തില്‍ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കാര്‍ പൂര്‍ണമായും കത്തിനശിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല.

Most Read:  ‘രാവും പകലും കഷ്‌ടപ്പെട്ടാണ് വിജയിപ്പിച്ചത്’- തരൂരിനെതിരെ മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE