തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നിന്ന് ശിക്ഷാ തടവുകാരൻ രക്ഷപെട്ടു. സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് ജയിൽ ചാടിയത്. അടുക്കളയിലെ മാലിന്യം പുറത്തുകളയാൻ പോയ തക്കത്തിനാണ് സഹദേവൻ രക്ഷപെട്ടത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് ഇയാൾ രക്ഷപെട്ട വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഇയാൾ ജയിലിൽ തടവുകാരനായി എത്തിയത്. പോലീസിന്റെയും ജയിൽ അധികൃതരുടെയും അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: കെഎം ബഷീർ കേസ്; ഡിവൈഎസ്പിയുടെ നിഷ്ക്രിയത്വവും അലംഭാവവും ചോദ്യംചെയ്ത് കോടതി