തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പോലീസ് ഉദ്യോഗസ്‌ഥനെ മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
suicide
എസ്‌ജെ സജി
Ajwa Travels

തിരുവനന്തപുരം: സ്വകാര്യ ഹോട്ടലിൽ സിവിൽ പോലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്‌റ്റേഷനിലെ എസ്‌ജെ സജിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിലാണ് സജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്.

മേലുദ്യോഗസ്‌ഥരുടെ പീഡനമാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് സജിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സജി തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ട് ദിവസമായി സജിയെ കാണാനില്ലായിരുന്നു.

ഇക്കാര്യം വ്യക്‌തമാക്കി സജിയുടെ കുടുംബം പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് സജിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്‌റ്റേഷനിലെ സിഐ ഉൾപ്പടെയുള്ള മേലുദ്യോഗസ്‌ഥരുടെ പീഡനം മൂലമാണ് സജി ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ കുടുംബം ആരോപിക്കുന്നത്.

Most Read: പഴകിയ ഇറച്ചിയും മൽസ്യവും പിടികൂടി; കോഴിക്കോട് 6 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE