പഴകിയ ഇറച്ചിയും മൽസ്യവും പിടികൂടി; കോഴിക്കോട് 6 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

By Trainee Reporter, Malabar News
Kozhikode 6 establishments closed
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ആറ് സ്‌ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് 6 സ്‌ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചത്. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂൾബാറിലുമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.

മാനദണ്ഡങ്ങൾ പാലിക്കാത്തതും വൃത്തിഹീനവുമായ സ്‌ഥാപനങ്ങളാണ് പൂട്ടിയത്. ഇവിടങ്ങളിൽ നിന്ന് പഴകിയ ഇറച്ചിയും മൽസ്യവും പിടികൂടി. കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിലടക്കം ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്നാണ് കോഴിക്കോട് ജില്ലയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും പരിശോധന നടക്കുന്നുണ്ട്. അതേസമയം, രണ്ട് വർഷത്തിനിടെ 25 ലക്ഷം രൂപയാണ് ഭക്ഷ്യസുരക്ഷാ നിയമലംഘനത്തിന് കോഴിക്കോട് ജില്ലയിൽ നിന്നും പിഴയായി ഈടാക്കിയത്. 249 ക്രിമിനൽ കേസുകളും 458 സിവിൽ കേസുകളും ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

Most Read: സർവീസുകൾ റദ്ദാക്കി; കെഎസ്‌ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE