പഞ്ചാബിൽ പോലീസ് പ്രൊട്ടക്ഷനിൽ ഒരു പൂവൻകോഴി! കൂട്ടിനൊരാളും

പഞ്ചാബിലെ ബതിൻഡയിലാണ് ഒരു പൂവൻ കോഴി പോലീസ് സംരക്ഷണയിൽ കഴിയുന്നത്. ഇവിടെ നടന്ന കോഴിപ്പോരിൽ പരിക്കേറ്റ ഒരു പൂവൻ കോഴിയേയാണ് പോലീസ് താൽക്കാലികമായി സംരക്ഷിക്കുന്നത്.

By Trainee Reporter, Malabar News
cock
Rep. Image
Ajwa Travels

പഞ്ചാബിൽ ഒരു പൂവൻ കോഴി കഴിയുന്നത് പോലീസ് പ്രൊട്ടക്ഷനിൽ. കേട്ടാൽ അമ്പരപ്പ് ഉളവാക്കുമെങ്കിലും സംഭവം സത്യമാണ്. പഞ്ചാബിലെ ബതിൻഡയിലാണ് ഒരു പൂവൻ കോഴി പോലീസ് സംരക്ഷണയിൽ കഴിയുന്നത്. സംഭവം മറ്റൊന്നുമല്ല, ഇവിടെ നടന്ന കോഴിപ്പോരിൽ പരിക്കേറ്റ ഒരു പൂവൻ കോഴിയേയാണ് പോലീസ് താൽക്കാലികമായി സംരക്ഷിക്കുന്നത്.

നമുക്കറിയാം, ഒട്ടുമിക്ക സ്‌ഥലങ്ങളിലും കോഴിപ്പോര് നിരോധിച്ചിരിക്കുകയാണ്. എന്നാൽ, ഇപ്പോഴും അവ നടത്തുന്ന വിവിധ ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. അതിൽ പ്രധാനമാണ് പഞ്ചാബിലെ ബതിൻഡ. ഇവിടെയുള്ള ബല്ലുവാന ഗ്രാമത്തിൽ നടന്ന കോഴിപ്പോരിൽ 200ഓളം പേരാണ് പങ്കെടുത്തത്. കോഴിപ്പോര് നടക്കുന്ന വിവരമറിഞ്ഞു പോലീസുകാർ സ്‌ഥലത്ത്‌ എത്തിയതോടെ കൂടിയിരുന്നവർ പലവഴിക്ക് രക്ഷപ്പെടുകയായിരുന്നു.

എന്നാൽ, പോരിൽ പങ്കെടുത്ത രണ്ടു കോഴികളും സ്‌ഥലത്ത്‌ അവശേഷിച്ചു. രണ്ടു കോഴികളെയും ഒരാളെയും പോലീസ് സംഭവ സ്‌ഥലത്ത്‌ നിന്ന് പിടികൂടി. പോരിനിടെ ഒരു കോഴിക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അനിമൽ ക്രുവൽറ്റി ആക്‌ട് പ്രകാരം കോഴിപ്പോര് സംഘടിപ്പിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

കോഴിപ്പോരിലെ വിജയികൾക്ക് നൽകാൻ തയ്യാറാക്കിയിരുന്ന 11 ട്രോഫികളും പോലീസ് പിടികൂടിയിട്ടുണ്ട്. പരിക്കേറ്റ കോഴിക്ക് ഇപ്പോൾ ആവശ്യമായ സംരക്ഷണവും ചികിൽസയും ഭക്ഷണവും പോലീസ് നൽകുന്നുണ്ട്. അതിന് ഏകാന്തത അനുഭവപ്പെടാതിരിക്കാൻ അതിനെ നോക്കാൻ ഒരാളെയും ഏർപ്പാടാക്കിയിട്ടുണ്ട്. കോഴിയെ കോടതിയിൽ ഹാജരാക്കും.

Most Read| മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE