‘എ വിജരാഘവൻ ഏറ്റവും വലിയ വര്‍ഗീയ വാദി’; കെ സുധാകരന്‍

By News Desk, Malabar News
K Sudhakaran
Ajwa Travels

തിരുവനന്തപുരം: കോണ്‍ഗ്രസ് ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്താനെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയ വാദി എ വിജയരാഘവനാണെന്ന് പറയേണ്ടി വരുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഇന്നത്തെ മത മേലധ്യക്ഷൻമാരുടെ യോഗം കെപിസിസിയുടെ ഇടപെടലിന്റെ ഫലമാണെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി നടത്തുന്ന മതസൗഹാര്‍ദ യോഗത്തില്‍ പങ്കെടുക്കാന്‍ മത മേലധ്യക്ഷന്‍മാര്‍ തയ്യാറാണ്. ഒരു മന്ത്രി വന്നു പ്രസ്‌താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. മത മേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്താല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസം മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനെ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. വര്‍ഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നായിരുന്നു വിജയരാഘവന്റെ വിമര്‍ശനം.

National News: ‘ഞാൻ ഒരു ആം ആദ്‌മിയാണ്, ഇത് സാധാരണക്കാരുടെ സർക്കാരാണ്’; ചരൺജിത് ചന്നി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE