ഞങ്ങളുടെ കണ്ണിൽ നോക്കാൻ ധൈര്യമുണ്ടോ? വിമതരോട് ആദിത്യ താക്കറെ

By Desk Reporter, Malabar News
Aaditya Thackeray's Request To Eknath Shinde
Ajwa Travels

മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തെ പരിഹസിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. ഷിൻഡെയെ പിന്തുണക്കുന്ന എംഎൽഎമാർക്ക് തങ്ങളുടെ കണ്ണിൽ നോക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് താക്കറെയുടെ പരാമർശം.

ഇന്ന് വന്ന എംഎൽഎമാർക്ക് (ഏകനാഥ് ഷിൻഡെ വിഭാഗത്തിൽ നിന്ന്) ഞങ്ങളുടെ കണ്ണിൽ നോക്കാൻ കഴിയുമോ? എത്ര നാൾ നിങ്ങൾ ഒരു ഹോട്ടലിൽ നിന്ന് മറ്റൊന്നിലേക്ക് മാറി കളിക്കും? ഈ എംഎൽഎമാർ ഒരു ദിവസം അവരുടെ നിയമസഭാ മണ്ഡലങ്ങളിലേക്ക് പോകേണ്ടിവരും. അപ്പോൾ അവർ ജനങ്ങളെ എങ്ങനെ നേരിടും?, അദ്ദേഹം ചോദിച്ചു.

എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആദിത്യ താക്കറെ, തന്റെ പിതാവ് ഉദ്ധവ് താക്കറെയെ സ്വന്തം ആളുകൾ തന്നെ ഒറ്റിക്കൊടുത്തു എന്ന് പറഞ്ഞിരുന്നു. ആർക്കെങ്കിലും സ്വന്തം പാർട്ടിയോടും സ്വന്തം കുടുംബത്തോടും ഇത് ചെയ്യാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല; ആദിത്യ താക്കറെ പറഞ്ഞു.

Most Read:  ഗൂഢാലോചന കേസ്; സ്വപ്‌നയ്‌ക്ക് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE