ഗൂഢാലോചന കേസ്; സ്വപ്‌നയ്‌ക്ക് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്

By News Bureau, Malabar News
Swapna Suresh-conspiracy case
Ajwa Travels

കൊച്ചി: ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് വീണ്ടും നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി പോലീസ് ക്ളബ്ബില്‍ ചൊവ്വാഴ്‌ച ഹാജരാകാനാണ് നിര്‍ദ്ദേശം.

നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സ്വപ്‌ന സുരേഷ് സാവകാശം തേടിയിരുന്നു. ഇഡിക്ക് മുന്നില്‍ ഹാജരാകാനുണ്ടെന്നായിരുന്നു അന്ന് സ്വപ്‌ന അറിയിച്ചത്. തുടര്‍ന്ന് ഇഡി ഓഫിസില്‍ ഹാജരാവുകയായിരുന്നു.

അതേസമയം ചൊവ്വാഴ്‌ചയും ഹാജരായില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

ഇതിനിടെ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ആരോപണങ്ങളില്‍ സ്വപ്‌നയുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് പിസി ജോര്‍ജിനെതിരെ പീഡന പരാതി നല്‍കിയ യുവതി ആരോപിച്ചു. തെളിവില്ലാത്തതുകൊണ്ട് ഓരോ ദിവസവും ഓരോന്ന് വന്ന് പറയുന്നതാണ് അവരുടെ രീതിയെന്നും അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ മാദ്ധ്യമങ്ങള്‍ തെളിവ് ചോദിക്കാറില്ലെന്നും യുവതി ആരോപിച്ചു.

Most Read: ‘ഇടവേള ബാബുവിന് തുടരാൻ യോഗ്യതയുണ്ടോ?’; മോഹൻലാലിന് കത്തയച്ച് ഗണേഷ് കുമാർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE