‘ഇടവേള ബാബുവിന് തുടരാൻ യോഗ്യതയുണ്ടോ?’; മോഹൻലാലിന് കത്തയച്ച് ഗണേഷ് കുമാർ

By Desk Reporter, Malabar News
'Is Idavela Babu qualified to continue?'; Ganesh Kumar sent a letter to Mohanlal
Ajwa Travels

കൊച്ചി: താരസംഘടനയായ എഎംഎംഎ (AMMA)യുടെ പ്രസിഡണ്ട് മോഹൻലാലിന് തുറന്ന കത്തയച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു.

ദിലീപിനെതിരെ എടുത്ത നടപടി മറ്റുള്ളവർക്കും ബാധകമാണ്. ഇടവേള ബാബുവിന് അമ്മ ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യതയുണ്ടോ? എന്ന് മോഹൻ ലാൽ വ്യക്‌തമാക്കണമെന്നും ​ഗണേഷ് കുമാർ ആവശ്യപ്പെടുന്നു.

അമ്മയുടെ നേതൃത്വം ചിലർ ഹൈജാക് ചെയ്‌തുവെന്നും ദിലീപിനോടും വിജയ് ബാബുവിനോടും സംഘടന സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ​ഗണേഷ് കുമാർ കത്തിൽ പറയുന്നു. വിജയ് ബാബുവിനെ ‘അമ്മ’ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ ‘അമ്മ’ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി. ഈ പ്രശ്‌നങ്ങളിൽ മോഹൻലാൽ പുലർത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തിൽ ആവശ്യപ്പെട്ടു.

Most Read:  ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE