കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെനൽകി അബ്‌ദുൾ റഹീം; സത്യസന്ധക്ക് കൈയ്യടിച്ച് നാട്ടുകാർ

By Staff Reporter, Malabar News
abdul-raheem
അബ്‌ദുൾ റഹീം
Ajwa Travels

അമ്പലപ്പുഴ: അബ്‌ദുൾ റഹീമിന്റെ സത്യസന്ധതക്ക് നൂറിൽ നൂറ് മാർക്ക് നൽകി നാട്ടുകാർ. വഴിയരികിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നൽകിയാണ് അബ്‌ദുൾ റഹീം സമൂഹത്തിന് മാതൃകയാവുന്നത്. ഇദ്ദേഹത്തിന്റെ സുമനസിന് മുന്നിൽ ദീപ എന്ന വീട്ടമ്മക്ക് പറയാൻ നന്ദിവാക്കുകൾ മാത്രമേയുള്ളൂ.

വണ്ടാനം കണ്ണങ്ങേഴം അബ്‌ദുൾ റഹീമിനാണ് കുറവൻതോട് ജംഗ്ഷന് സമീപം വെമ്പാല മുക്കിൽ നിന്ന് കഴിഞ്ഞ രാത്രിയിൽ പേഴ്‌സ് കളഞ്ഞുകിട്ടിയത്. വഴിയരികിൽ കിടന്ന പേഴ്‌സ്, വീട്ടിലേക്ക് നടക്കുകയായിരുന്ന അബ്‌ദുൾ റഹീമിന്റെ ശ്രദ്ധയിൽപ്പെട്ടത് അവിചാരിതമായാണ്. പരിശോധിച്ചപ്പോൾ പണവും എടിഎം കാർഡുകളും മറ്റ് രേഖകളുമാണ് ഇതിൽ ഉണ്ടായിരുന്നത്.

ഇതിൽ നിന്ന് കൊല്ലത്തുള്ള ചില സ്‌ഥാപനങ്ങളുടെ ബില്ലുകൾ കണ്ടതോടെയാണ് അബ്‌ദുൾ റഹീമിന് സംശയം തോന്നിയത്. തൊട്ടടുത്തുള്ള കല്യാണ വീട്ടിലേക്ക് വന്നവരുടെ ആരുടേതെങ്കിലും ആവാം എന്ന ചിന്തയിൽ പിറ്റേന്ന് അവിടെയെത്തി അന്വേഷണം നടത്തുകയായിരുന്നു. അങ്ങനെയാണ് പേഴ്‌സിന്റെ ഉടമ പുന്നപ്ര പത്‌മ വിലാസം കൃഷ്‌ണകുമാറിന്റെ ഭാര്യ ദീപയെ കണ്ടെത്തിയത്. ചില്ലറ ഉൾപ്പെടെ 3,053 രൂപയാണ് ഇതിലുണ്ടായിരുന്നത്. അവിടെ വച്ച് പേഴ്‌സ് ദീപക്ക് കൈമാറുകയും ചെയ്‌തു.

Read Also: 70 കോടി രൂപ അനുവദിച്ചു; കെഎസ്ആര്‍ടിസിലെ ശമ്പള വിതരണം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE