70 കോടി രൂപ അനുവദിച്ചു; കെഎസ്ആര്‍ടിസിലെ ശമ്പള വിതരണം നാളെ

By News Desk, Malabar News
KSRTC
Representational image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആര്‍ടിസിലെ ജനുവരി മാസത്തെ ശമ്പള വിതരണം നാളെ മുതൽ ആരംഭിക്കുന്നു. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്.

ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനായി ബസുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി നേരിട്ട് പരസ്യങ്ങളും സ്വീകരിച്ച് തുടങ്ങി. ഇടനിലക്കാര്‍ വഴി വന്നിരുന്ന പരസ്യങ്ങള്‍ ആയിരുന്നതിനാൽ ഇതുവരെ കുറഞ്ഞ തുകക്കാണ് പരസ്യങ്ങള്‍ സ്വീകരിച്ചിരുന്നത്.

ഇതൊഴിവാക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ പിആര്‍ഡി വഴിയാണ്‌ കെഎസ്ആര്‍ടിസി നേരിട്ട് സ്വീകരിച്ചു തുടങ്ങിയത്‌. ഇതുകൂടാതെ ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തിൽ ഏജന്റുമാരെ ചുമതലപ്പെടുത്തുകയും അവർക്ക് കമ്മീഷൻ നൽകുകയും ചെയ്യും.

Read Also: മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്‌ത്‌ മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE