മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്‌ത്‌ മുല്ലപ്പള്ളി

By Staff Reporter, Malabar News
Record majority for UDF; Informed CM absconds; Mullappally
Mullappalli Ramachandran
Ajwa Travels

തിരുവനന്തപുരം: എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാ​ഗതം ചെയ്‌ത്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പന്റേത് കോൺഗ്രസ് കുടുംബമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി തന്നോടടുപ്പമുള്ളവർ കാപ്പനുമായി ചർച്ച നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല.

വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് മാണി സി കാപ്പനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മുല്ലപ്പള്ളി മറുപടി പറഞ്ഞില്ല. പാലാ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട തർക്കം എൻസിപിയിൽ വലിയ ഭിന്നതകൾക്ക് വഴിവച്ച സാഹചര്യത്തിലാണ് കാപ്പനെ സ്വാഗതം ചെയ്‌ത്‌ കെപിസിസി പ്രസിഡണ്ട് തന്നെ രംഗത്ത് വരുന്നത്.

എൻസിപി കേന്ദ്ര നേതൃത്വവുമായി നടത്തിയ ചർച്ചയും ഫലം കാണാത്ത സാഹചര്യത്തിൽ എൽഡിഎഫിൽ നിന്ന് പുറത്തേക്ക് പോയേക്കുമെന്ന സൂചനയാണ് മാണി സി കാപ്പനും നൽകുന്നത്. മന്ത്രി എകെ ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ ഇടത് മുന്നണിക്കൊപ്പം തുടരാനാണ് സാധ്യത.

Read Also: 3 ലക്ഷം പിന്നിട്ട് സംസ്‌ഥാനത്തെ വാക്‌സിനേഷൻ; ‌ഇന്ന് സ്വീകരിച്ചത് 15,915 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE