വാരാന്ത്യത്തിലെ മാറ്റം; പൊതുഗതാഗത ബസ് സേവനം പരിഷ്‌കരിച്ച് അബുദാബി

By Team Member, Malabar News
Abu Dhabi Introduced New Bus Services
Ajwa Travels

അബുദാബി: യുഎഇയിൽ ശനി, ഞായർ ദിവസങ്ങളിലേക്ക് വാരാന്ത്യം മാറ്റിയ സാഹചര്യത്തിൽ പൊതുഗതാഗത ബസ് സേവനം പരിഷ്‌കരിച്ച് അബുദാബി. നിലവിലുള്ള റൂട്ടുകൾ ഭേദഗതി ചെയ്‌തും, പുതിയ സർവീസുകൾ ആരംഭിച്ചുമാണ് പൊതുഗതാഗത ബസ് സേവനം അബുദാബി പരിഷ്‌കരിച്ചത്.

ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബസ് സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. പരിഷ്‌കരിച്ച സർവീസുകൾ പ്രകാരം പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിന ബസ് ട്രിപ്പുകളിൽ 60 എണ്ണം കൂടി ചേർത്തിട്ടുണ്ട്.

ദിവസേനയുള്ള ട്രിപ്പുകളുടെ എണ്ണം ഇതോടെ 4,695ൽ നിന്നും 4,775 ആയി ഉയർന്നു. കൂടാതെ പ്രവൃത്തി ദിവസമായ വെള്ളിയാഴ്‌ചകളിൽ 753 ട്രിപ്പുകൾ കൂടി ചേർത്തതോടെ 4,002ൽ നിന്നും ബസ് സർവീസുകൾ 4,775 ആയി ഉയർന്നു.

Read also: ഹോസ്‌റ്റൽ സമയക്രമം; വിദ്യാർഥിനികളുടെ ആവശ്യം അംഗീകരിച്ച് യുസി കോളേജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE