അബുദാബി, ഫുജൈറ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദുകള്‍ ഇന്ന് തുറക്കും

By Staff Reporter, Malabar News
pravasalokam image_malabar news
Grand Sheikh Zayed Mosque, Fujairah
Ajwa Travels

യുഎഇ: അബുദാബി, ഫുജൈറ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദുകള്‍ ഇന്ന് തുറക്കും. ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ചാണ് യു.എ.ഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദുകള്‍ തുറക്കുന്നത്.

കോവിഡിന്റെ പശ്‌ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആണ് സന്ദര്‍ശനം അനുവദിക്കുന്നത്. മസ്ജിദില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കൃത്യമായി നിയന്ത്രിക്കും. കൂടാതെ ആളുകള്‍ക്ക് വന്നുപോകുന്നതിന് പ്രത്യേക വഴികളും അടയാളപ്പെടുത്തും.

National News: രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന്  മുതല്‍

ശരീര താപനില പരിശോധിക്കുന്നതിനായി പ്രത്യേക തെര്‍മല്‍ ക്യാമറകളും ഇവിടെയുണ്ടാവും. ഉയര്‍ന്ന താപനില കാണിക്കുന്നവരെ പാര്‍പ്പിക്കാന്‍ പ്രത്യേക ഐസോലേഷന്‍ മുറികളും ഒരുക്കും. അതേസമയം കാഴ്‌ചകള്‍ കാണാനായി ആളുകള്‍ കൂട്ടമായി എത്തുന്നതിന് അനുമതി ഉണ്ടാവുകയില്ല. കൂടാതെ പള്ളിക്കുള്ളില്‍ പ്രവേശിക്കുന്ന സ്‍ത്രീകള്‍ക്കായി നല്‍കിയിരുന്ന പ്രത്യേക പൊതു വസ്‌ത്രങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും മസ്ജിദില്‍ എത്തുന്നവരോട് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE