രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന്  മുതല്‍

By News Desk, Malabar News
MalabarNews_rahul gandhi's tractor rally
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന്  മുതല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉള്ള റാലികള്‍ ഒക്‌ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് നിശ്‌ചയിച്ചിരിക്കുന്നത്.

പഞ്ചാബിലും ഹരിയാനയിലും വന്‍ കര്‍ഷക പ്രക്ഷോഭത്തിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന കിസാന്‍ ട്രാക്‌ടർ റാലി പഞ്ചാബിലെ മോഗ, ലുധിയാന, സംഗ്രുര്‍, പട്യാല ജില്ലകളിലൂടെ കടന്നുപോകും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, സുനില്‍ ജാഘര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കും. കര്‍ഷക സംഘടനകള്‍ കോണ്‍ഗ്രസിന്റെ ട്രാക്‌ടർ റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ബിഹാര്‍; മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി

പാര്‍ട്ടിയില്‍ നിന്ന് പിന്‍മാറി നില്‍ക്കുന്ന നവജ്യോത് സിംഗ് സിദ്ദു റാലിയില്‍ പങ്കെടുക്കുന്നതോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരമായി റാലി മാറും. അതേസമയം, രാഹുല്‍ ഗാന്ധിയെ ഹരിയാനയില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് വ്യക്‌തമാക്കിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ നടത്തി വരുന്ന ട്രെയിന്‍ തടയല്‍ സമരം ഇന്നും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE