ബൂസ്‌റ്റർ ഡോസ് എടുത്തില്ലെങ്കിൽ പ്രവേശനം അനുവദിക്കില്ല; അബുദാബി

By Team Member, Malabar News
Abu Dhabi Requires Covid Booster Dose To Enter To Emirate
Ajwa Travels

അബുദാബി: ബൂസ്‌റ്റർ ഡോസ് എടുക്കാത്ത ആളുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി അബുദാബി. രണ്ട് ഡോസ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചാൽ മാത്രമേ നിലവിൽ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ശേഷം 6 മാസം പിന്നിടുമ്പോഴാണ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കേണ്ടത്.

2 ഡോസ് സിനോഫാം എടുത്തവർ ബൂസ്‌റ്ററായി ഒരു ഡോസ് ഫൈസർ എടുത്താലും ഗ്രീൻപാസ് ലഭിക്കും. എന്നാൽ 6 മാസത്തിനുശേഷം ഒരു ഡോസ് ഫൈസർ കൂടി ഇവർ എടുക്കണം. 2 ഡോസ് ഫൈസർ എടുത്തവർക്കും ബൂസ്‌റ്റർ ഡോസ് നിർബന്ധമാണ്. 6 മാസം കഴിഞ്ഞിട്ടും ബൂസ്‌റ്റർ ഡോസ് എടുക്കാത്തവർ പിസിആർ ടെസ്‌റ്റ് എടുത്താലും അൽഹൊസൻ ആപ്പിൽ പച്ച തെളിയില്ല.

അതേസമയം ഒരിക്കൽ പിസിആർ എടുത്ത് ഫലം നെഗറ്റീവായാൽ പൂർണമായും വാക്‌സിൻ എടുത്തവർക്ക് 14 ദിവസത്തേക്കും അല്ലാത്തവർക്ക് 7 ദിവസത്തേക്കും ഗ്രീൻ പാസ് ലഭിക്കും. എന്നാൽ വാക്‌സിൻ സ്വീകരിക്കുന്നതിന് ഇളവ് ഉള്ളവർക്കും, 6 മാസത്തിനകം കോവിഡ് ബാധിച്ചവർക്കും പ്രവേശനത്തിന് ഇളവുണ്ട്.

Read also: ‘പ്രധാനമന്ത്രി എന്നും സ്വാധീനിച്ചിരുന്നു’; എസ്‌പി നേതാവ് അപര്‍ണ യാദവ് ബിജെപിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE