‘പ്രധാനമന്ത്രി എന്നും സ്വാധീനിച്ചിരുന്നു’; എസ്‌പി നേതാവ് അപര്‍ണ യാദവ് ബിജെപിയിൽ

By Syndicated , Malabar News
aparna-yadav-joins-bjp
Ajwa Travels

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നത നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ സഹോദര ഭാര്യയുമായ അപര്‍ണ യാദവ് ബിജെപിയിലേക്ക് ചേക്കേറി. ബുധനാഴ്‌ച രാവിലെ, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സ്വതന്ത്ര ദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അപര്‍ണയുടെ പാർട്ടി പ്രവേശനം.

“പ്രധാനമന്ത്രി എന്നെ എന്നും സ്വാധീനിച്ചിരുന്നു. രാജ്യത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. രാജ്യത്തിന് സേവനം ചെയ്യാനാണ് ഞാന്‍ മുന്നോട്ട് വന്നിരിക്കുന്നത്”- ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അപര്‍ണ യാദവ് പ്രതികരിച്ചു. മുലായം സിംഗ് യാദവിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ.കൂടാതെ മുലായം സിംഗ് യാദവിന്റെ കുടുംബാംഗമായ പ്രമോദ് ഗുപ്‌തയും ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്.

യുപിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Read also: ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് പലേക്കർ എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE