അബുദാബി ടി-10 അടുത്ത വര്‍ഷത്തേക്ക് മാറ്റി

By Staff Reporter, Malabar News
sports image_malabar news
Ajwa Travels

ഈ വര്‍ഷം അവസാനത്തോടെ നടക്കേണ്ടിയിരുന്ന അബുദാബി ടി-10 ലീഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2021 ജനുവരി 28 മുതല്‍ ഫെബ്രുവരി 6 വരെ അബുദാബിയില്‍ വെച്ചാണ് മല്‍സരങ്ങള്‍ നടക്കുക. അതേസമയം താരങ്ങളുടെ ലേലം നടക്കുന്ന തിയതികള്‍ സംഘാടകര്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്താണ് ടി-10 ലീഗ് മല്‍സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കുന്നത്. ഇത് കൂടാതെ യു.എ.ഇ ക്രിക്കറ്റ് കലണ്ടറിലെ തിരക്കുകളും ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ കാരണമായതായാണ് വിവരം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ നടക്കുന്ന അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തില്‍ വെച്ചാവും ടി-10 മത്സരങ്ങളും നടക്കുക. മുന്‍വര്‍ഷത്തെ പോലെ തന്നെ 10 ദിവസങ്ങളായി നടക്കുന്ന ടൂര്‍ണമെന്റില്‍ 8 ടീമുകളാവും പങ്കെടുക്കുക.

Read Also: മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE